കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ന​​​വം​​​ബ​​​റോ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള, കോ​​​ഴി​​​ക്കോ​​​ട്, മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ട് ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ നൂ​​​ത​​​ന കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ര്യം ബ​​​ജ​​​റ്റി​​​ൽ സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഓ​​​രോ കോ​​​ള​​​ജു​​​ക​​​ളി​​​ലും ര​​​ണ്ടു കോ​​​ഴ്സു​​​ക​​​ൾ വീ​​​തം ആ​​​രം​​​ഭി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം.

സെ​​​പ്റ്റം​​​ബ​​​ർ 21 വ​​​രെ ഇ​​​തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. അ​​​പേ​​​ക്ഷ​​​ക​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ച് മു​​​ൻ​​​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ലാ​​​ണ് കോ​​​ഴ്സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ച​​​ട്ട​​​പ്ര​​​കാ​​​രം പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ​​​യാ​​​ണ് കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ക്കൊ​​​ല്ലം ത​​​ന്നെ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​പേ​​​ക്ഷാ​​​ത്തീ​​​യ​​​തി​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യേ​​​ണ്ടി വ​​​ന്ന​​​ത്. പു​​​തു​​​ത​​​ല​​​മു​​​റ കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​ത്.